അപകടത്തിൽ പരിക്കേറ്റ ചെറുകുളഞ്ഞി സ്വദേശി അനൂപ സുകുമാരനെ (29) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നാല് പല്ലുകൾ പോയി.

പത്തനംതിട്ട: പത്തനംതിട്ടയിൽ ജല അതോറിറ്റി എടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. പത്തനംതിട്ട റാന്നി കോളേജ് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ചെറുകുളഞ്ഞി സ്വദേശി അനൂപ സുകുമാരനെ (29) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നാല് പല്ലുകൾ പോയി. ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോയപ്പോഴാണ് യുവതി കുഴിയിൽ വീണത്. ജല അതോറിറ്റി എടുത്ത കുഴി കൃത്യമായി മൂടിയിരുന്നില്ല. പുതിയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പൈപ്പ് മാറ്റിയിടൽ ജോലികൾ നടക്കുന്നത്. അപകടത്തിന് പിന്നാലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി കുഴി മൂടി. മെറ്റലും മണ്ണും ഇട്ട് ജെസിബി ഉപയോഗിച്ച് കുഴി അടച്ചു.

YouTube video player