Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം; മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു

മൂന്നംഗ സംഘത്തിൽ ഒരാളാണ് സ്കൂട്ടർ  മോഷ്ടിച്ച് കടന്നതെന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

scooter theft in vizhinjam police release cctv footage
Author
Vizhinjam, First Published Dec 3, 2021, 6:14 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം (Scooter Theft) പോയി. മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം (CCTV Visuals) പൊലീസ് (Kerala Police) പുറത്തുവിട്ടു. മുക്കോലയിലെ സൂപ്പർമാർക്കറ്റിൽ (Super Market) സാധനം വാങ്ങാനെത്തിയ മുല്ലൂർ സ്വദേശി ചന്ദ്രശേഖരൻറെ  സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സൂപ്പർമാർക്കറ്റിന് മുൻവശത്ത്  സ്കൂട്ടർ പാർക്ക് ചെയ്ത് അകത്ത് കയറി തക്കത്തിന് മോഷ്ടാക്കൾ  സ്കൂട്ടർ കവർന്നതാണെന്നാണ് കരുതുന്നത്. 

വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ  സി.സി.ടിവി ദൃശ്യം  പുറത്തുവിട്ടു. മൂന്നംഗ സംഘത്തിൽ ഒരാളാണ് സ്കൂട്ടർ  മോഷ്ടിച്ച് കടന്നതെന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios