നിരവധി കേസുകളിലെ പ്രതിയുമായ ഷൈജുഖാൻ എന്ന് വിളിപ്പേരുള്ള ഖാൻ എക്സൈസ് പിടിയിലായി.  

ആലപ്പുഴ നിരവധി കേസുകളിൽ പ്രതിയായ ഷൈജുഖാൻ എന്ന് വിളിപ്പേരുള്ള ഖാൻ എക്സൈസ് പിടിയിലായി. മാവേലിക്കര ചാരുംമൂട് കേന്ദ്രികരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാൾ 1.5 കിലോഗ്രാം കഞ്ചാവുമായാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നൂറനാട് എക്സൈസ് ഇൻസ്‌പെക്ടർ പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഷൈജുഖാന്റെ പുതുപ്പള്ളികുന്നത്തുള്ള വിട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്കെതിരെ എക്സൈസ് കേസെടുക്കുകയും, നൂറനാട് പഞ്ചായത്തിന്റെ അനുമതിയോടെ കട പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീകുമാർ. എംകെ, സുരേഷ്കുമാർ കെ, പ്രിവന്റീവ് ഓഫീസർ അശോകൻ, സിനുലാൽ, അരുൺ, പ്രകാശ്. ആർ. സിവിൽ എക്സൈസ് ഓഫീസർ പ്രവിൺ, അനു, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സന്ദിപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കുന്ദമംഗലം എക്സൈസ് 4.5 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശികളായ അബ്ദുൾ സുകൂദ്ദീൻ, റഫീക്കുൾ ഇസ്ലാം എന്നിവരെ അറസ്റ്റ് ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ രമേഷ് പിയുടെ സംഘമാണ് കേസ് എടുത്തത്. പാർട്ടിയിൽ, ഹരീഷ്, പ്രിവന്റീ്വ് ഓഫീസർ പ്രതീഷ് ചന്ദ്രൻ, സിഇഒ ഷെഫീഖലി, അർജുൻ വൈശാഖ്, എക്സൈസ് ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.

ബംഗളൂരിൽ നിന്നെത്തിയ സ്വിഫ്റ്റ് കാറിൽ കണ്ണൂർ സ്വദേശികൾ, ഹാന്‍റ് റെസ്റ്റിന് താഴെ ഒളിപ്പിച്ച രാസലഹരി; അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം