കഴിഞ്ഞ 23 ന് ഓണാഘോഷത്തിനിടെ പത്താം ക്ലാസിൽ പഠിക്കുന്ന ആറ് പെണ്‍കുട്ടികൾ സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പുകവലിച്ചെന്നാണ് ആറാം ക്ലാസുകാരി പറയുന്നത്.

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരിയുടെ മുടി സീനിയർ പെണ്‍കുട്ടികൾ മുറിച്ചതായി പരാതി. സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് ആറാം ക്ലാസുകാരി കണ്ടതോടെടെ മര്‍ദിക്കുകയും മുടിമുറിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ ശിശു സംരക്ഷണ സമിതി അന്വേഷണം തുടങ്ങി. പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന കൊല്ലം നഗരത്തിലെ പ്രധാന സ്കൂളിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ 23 ന് ഓണാഘോഷത്തിനിടെ പത്താം ക്ലാസിൽ പഠിക്കുന്ന ആറ് പെണ്‍കുട്ടികൾ സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പുകവലിച്ചെന്നാണ് ആറാം ക്ലാസുകാരി പറയുന്നത്. ഇത് കണ്ടതോടെ ഇവര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നും മുടി മുറിച്ചെന്നുമാണ് പരാതി.

സംഭവമുണ്ടായി ഒരാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ കാര്യമറിഞ്ഞത്. ഇവര്‍ സ്കൂളിലും ശിശുസംരക്ഷണ സമിതിയിലും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് ശിശുസംരക്ഷണ സമിതി അറിയിച്ചു. മര്‍ദനമേറ്റ കുട്ടിക്ക് കൗണ്‍സിലിങ് നൽകി. സ്കൂൾ അധികൃതരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 

'ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ്'; പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട, അതിഥി തൊഴിലാളികള്‍ പിടിയില്‍

എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നു

പുതുച്ചേരി : പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ച മകളുടെ സഹപാഠിയെ എട്ടാം ക്ലാസുകാരിയുടെ അമ്മ വിഷം കൊടുത്തു കൊന്നെന്ന് പരാതി. പുതുച്ചേരി കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠൻ ആണ് മരിച്ചത്. പുതുച്ചേരിയിലെ ന്യായവില കടയിൽ ജീവനക്കാരനായ രാജേന്ദ്രന്‍റെയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനായ ബാല മണികണ്ഠനാണ് വിഷബാധയേറ്റ് മരിച്ചത്. പ്രദേശത്തെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബാല മണികണ്ഠൻ.

സ്കൂൾ ആനിവേഴ്സറി ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ ഈ കുട്ടിക്ക് സഹപാഠിയുടെ അമ്മവിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായിഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കൾ ബാല മണികണ്ഠനെകാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെ കുട്ടി മരിച്ചു. ക്ലാസിൽ ഒന്നാമനായ ബാല മണികണ്ഠനോടുള്ള അസൂയ കാരണം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെഅമ്മ വിക്ടോറിയ സകയറാണി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കൾആരോപിക്കുന്നത്