Asianet News MalayalamAsianet News Malayalam

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ എസ് എഫ്​ ഐയ്ക്ക് മിന്നും വിജയം

ആലപ്പുഴ എസ്​.ഡി കോളജിൽ തെരഞ്ഞെടുപ്പ്​ കൊട്ടികലാശത്തിനിടെ എസ്​ എഫ് ഐ - എ ഐ എസ് എഫ്​ സംഘർഷത്തിൽ 10 വിദ്യാർഥികൾക്ക്​ പരിക്കേറ്റിരുന്നു. ഇതോടെ കോളേജിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

SFI wins college union elections in Alappuzha
Author
First Published Dec 6, 2022, 12:05 PM IST


ആലപ്പുഴ: കേരള സർവകലാശാലക്ക്​ കീഴിലുള്ള കോളജുകളിൽ നടന്ന​ യൂനിയൻ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയില്‍ എസ്​ എഫ്​ ഐക്ക് മിന്നും വിജയം. ജില്ലയിലെ 16 കോളജുകളിൽ 15 ഇടത്തും എസ് എഫ്​ ഐ യൂനിയൻ വിജയിച്ചു. കായംകുളം എം എസ് എം കോളജിൽ കെ എസ് യു - എം എസ് എഫ്​ സഖ്യം വിജയിച്ചു. ഇവിടെ ചെയർ​മാനടക്കം മുഴുവൻ സീറ്റുകളും തൂത്തുവാരി. അമ്പലപ്പുഴ ഗവണ്മെന്‍റ് കോളജിൽ ചെയർമാനും യൂനിവേഴ്​സിറ്റി യൂനിയൻ കൗൺസിലർ സ്ഥാനവും കെ എസ് യു സ്വന്തമാക്കിയപ്പോൾ ബാക്കിസീറ്റുകളിൽ മാത്രമാണ്​ എസ് എഫ് ഐക്ക്​ വിജയിക്കാനായത്​. ​ചേർത്തല എൻ.എസ്​.എസ്​ കോളജിൽ എ ബി വി പിയിൽ നിന്നാണ്​ എസ് എഫ് ഐ കോളജ്​ യൂണിയന്‍ തിരിച്ച് പിടിച്ചത്​. 

ചേർത്തല എസ് എൻ, ചേർത്തല എൻ എസ്​ എസ്​, ചേർത്തല സെന്‍റ്​​​​ മൈക്കിൾസ്​, എടത്വ സെന്‍റ്​​ അലോഷ്യസ്​, മാവേലിക്കര രാജ രവിവർമ, നങ്ങ്യാർകുളങ്ങര ടി കെ എം, ആലപ്പുഴ എസ്​ ബി കോളജ്​, എസ്​ ഡി വി കോളജ്​, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, മാർ ഇവാനിയോസ് മാവേലിക്കര, ഐ എച്ച് ആർ ഡി മാവേലിക്കര, എസ് എൻ കോളജ്​ ആല, ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യൂനിയൻ നിലനിർത്തിയാണ്​ എസ് എഫ് ഐ നേട്ടം ആവർത്തിച്ചത്​. 

ആലപ്പുഴ എസ്​.ഡി കോളജിൽ തെരഞ്ഞെടുപ്പ്​ കൊട്ടികലാശത്തിനിടെ എസ്​ എഫ് ഐ - എ ഐ എസ് എഫ്​ സംഘർഷത്തിൽ 10 വിദ്യാർഥികൾക്ക്​ പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. രണ്ട്​ പാനലായി മത്സരിക്കുന്ന എസ് എഫ് ഐ - എ ഐ എസ്​ എഫ്​ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന്​ പരിക്കേറ്റ എ ഐ എസ്​ എഫ്​ ചെയർ​മാൻ സ്ഥാനാർഥിയടക്കമുള്ള പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന്​ സംഘർഷ സാധ്യത കണക്കിലെടുത്ത്​ സൗത്ത്​ പൊലീസ് നോട്ടീസ്​ ​നൽകിയതോ​ടെയാണ്​ കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചത്​.
 

Follow Us:
Download App:
  • android
  • ios