പാമ്പിന് 9 അടിയോളം നീളവും 8 കിലോയിലധികം ഭാരവുമുണ്ടെന്ന് പാമ്പ് പിടുത്തക്കാരനായ സാം പറഞ്ഞു. 

ചാരുംമൂട്: താമരക്കുളം ചത്തിയറയിലുള്ള വീട്ടിലെ പട്ടിക്കൂട്ടിൽ കയറാൻ ശ്രമിച്ച മലമ്പാമ്പിനെ വീട്ടുകാർ പിടികൂടി. ഇരുമ്പു കൂട്ടിലാക്കി സൂക്ഷിച്ചിരുന്ന പാമ്പിനെ പാമ്പ് പിടുത്തക്കാരനെത്തി പുറത്തെടുത്ത് വനം വകുപ്പിന് കൈമാറാനായി കൊണ്ടുപോയി. താമരക്കുളം ചത്തിയറ ആനന്ദഭവനം ആനന്ദൻ പിള്ളയുടെ വീട്ടിൽ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. ചത്തിയറ പുഞ്ചയോട് ചേർന്നാണ് വീട്. 

വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ അസാധരണമായി വളർത്തുപട്ടി കുരയ്ക്കുന്നത് കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. പട്ടിക്കൂട്ടിലെത്തി നോക്കുമ്പോഴാണ് കൂടിന്റെ ഇളകിയ പലകയ്ക്കിടയിലൂടെ പാമ്പ് കയറുന്നത് കണ്ടത്. ഉടൻ തന്നെ മകൻ മഹേഷിന്റെയും അടുത്ത വീട്ടിലെ സജിയുടെയും സഹായത്തോടെ പാമ്പിനെ കൂട്ടിലാക്കി. രാവിലെ പാമ്പ് പിടത്തക്കാരനായ ചെങ്ങുന്നൂർ സ്വദേശി സാം എത്തി പാമ്പിനെ സഞ്ചിയിലാക്കി വനം വകുപ്പിന് കൈമാറാനായി കൊണ്ടുപോയി. പാമ്പിന് 9 അടിയോളം നീളവും 8 കിലോയിലധികം ഭാരവുമുണ്ടെന്ന് സാം പറഞ്ഞു. പാമ്പ് പുഞ്ചയിലൂടെ ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്. 

READ MORE: ചൈനയിലും ഫ്രാൻസിലും അമേരിക്കയിലും പറക്കും തളികകൾ വട്ടമിട്ടതായി റിപ്പോർട്ട്