യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനിൽ വച്ച്  ശാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ഹരിപ്പാട്: അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു. തമിഴ്നാട്ടില്‍ വച്ച് മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്. വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59 )ആണ് മരിച്ചത്. തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ കഴിഞ്ഞ ദീവസമാണ് മരിച്ചത്. 79കാരിയായ ശാരദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്ന് കുടുംബസമേതം ട്രെയിനിൽ സേലത്തേക്ക് പോവുകയായിരുന്നു അശോകന്‍.

യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനിൽ വച്ച് ശാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അശോകന് ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ വൈദ്യ പരിശോധനയ്ക്കുള്ള സൌകര്യം ചെയ്ത് നല്‍കിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശോകന്‍റെ മൃതദേഹം സേലത്ത് സംസ്കരിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍ :ഹരീഷ്കുമാര്‍, ഐശ്വര്യ.

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു

കഴിഞ്ഞ ദിവസം മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. അയൽവാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ ഫിദ ഫാത്തിമ ഒഴുക്കിൽ പെടുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നവരായിരുന്നു ഇരുവരും. 

റെയിൽവേ ട്രാക്കിൽ കാൽ വഴുതി വീണു, വയോധികനെ രക്ഷപ്പെടുത്തിയത് സാഹസികമായി