ബസ് അമിതവേഗതയിലാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ബസ് തടഞ്ഞത്.

പാലക്കാട്‌: പട്ടാമ്പിയിൽ അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രിക‍ര്‍ക്ക് പരിക്ക്. പാലക്കാട്‌ പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. രാവിലെ 11:30 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു. ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ബസ് നാട്ടുകാർ തടഞ്ഞു നിർത്തി. ബസ് അമിതവേഗതയിലാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ബസ് തടഞ്ഞത്. തുടർന്ന് സ്ഥലത്ത് ബസ് ജീനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംസ്ഥാനതത് ബസ്സുകളുടെ അമിത വേഗതയിൽ അപകടങ്ങൾ പതിവാകുകയാണ്.