ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു. കണിച്ചുകുളങ്ങര, പൊക്ലാശേരി, കിള്ളികാട്ട്, ന്യൂഗ്ലോബ് പ്രദേശത്താണ് തെരുവ് നായയുടെ ശല്യം രൂക്ഷമായത്. പ്രദേശത്തെ സ്ത്രീകളും കുട്ടികളുമുൾപ്പടെ ഇതുവരെ പന്ത്രണ്ടോളം പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 
 
ഇവരെ ചേർത്തല താലൂക്കാശുപത്രിയിലും, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തെരുവ് നായയുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Read More: തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

നായയെ പിടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ സംഘം സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്. ഇവരോടൊപ്പം നാട്ടുകാരും, നായക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ട്. നായക്ക് പേവിഷബാധയുണ്ടോ എന്ന് പിടികൂടാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. 

Read More: ചേര്‍ത്തലയില്‍ തെരുവ് പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്