എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി കോളേജിൽ കുഴഞ്ഞുവീണ് മരിച്ചു. കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കണ്ണൂർ : ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ കാരമ്മല്‍ ചാക്കോയുടെ മകള്‍ അല്‍ഫോന്‍സ ജേക്കബ് (19) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെമ്പേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിടെക് സൈബർ സെക്യൂരിറ്റിവിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയാണ്. പിതാവ്: ജേക്കബ് (ചാക്കോച്ചൻ). മാതാവ്: ജെസ്സി ജേക്കബ് വെള്ളംകുന്നേൽ. സഹോദരങ്ങൾ: ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ്, പരേതനായ ജോയൽ ജേക്കബ്. സംസ്കാരം നെല്ലിക്കാംപൊയിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടന്നു.


