ചേർത്തല നഗരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

ചേർത്തല: ചേർത്തല നഗരത്തിൽ ആശുപത്രികവലയിൽ ബസ് ടൂറിസ്റ്റ് ബസിനടയിൽപെട്ട് വിദ്യാർഥി മരിച്ചു. ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകന് അജയ്(19)അണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നാലുംകൂടിയ കവലയിലായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്ക് ബൈക്കു തെന്നിവീണാണ് അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അക്ഷയ്. 

മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം