ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ച് വീണ ഫാരിസിൻറെ ശരീരത്തിലൂടെ ലോറിയുടെ ചക്രം ക‍യറിയിറങ്ങി. 

മലപ്പുറം: മഞ്ചേരിയിൽ വിദ്യാർഥി മിനി ലോറി തട്ടി മരിച്ചു. കാരക്കുന്ന് പത്തിരിക്കൽ വീട്ടിൽ ഫാരിസാണ് (13) മരിച്ചത്. സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്നു ഫാരിസ്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ച് വീണ ഫാരിസിൻറെ ശരീരത്തിലൂടെ ലോറിയുടെ ചക്രം ക‍യറിയിറങ്ങുകയായിരുന്നു. 

T Siddique MLA :ടി സിദ്ധിഖ് എംഎല്‍എയുടെ, തെറ്റായ ദിശയില്‍ വന്ന വാഹനം അപകടത്തില്‍പെട്ടു

ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വേളം പൂമുഖം അങ്ങാടിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തീക്കുനി ജീലാനിനഗറിലെ തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ സഹദ് (20) ആണ് മരിച്ചത്. വില്യാപ്പള്ളി മഹ്ദത്തുൽ ജലാലിയയ്യി ൽ ആറാം വർഷ വിദ്യാർഥിയായ സഹദ് വ്യാഴാഴ്ച ഉച്ചക്ക് കാക്കുനിയിലെ ഒരു വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം.

ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തീക്കുനി ഭാഗത്തുനിന്ന് വാഴക്കുല കയറ്റിവരുകയായിരുന്ന വാൻ അമിത വേഗത്തിലായിരുന്നെന്നും ഇതര സം സ്ഥാനക്കാരനായ ഡ്രൈവർ മദ്യപിച്ചിരുന്നെന്നുമാണ് നാട്ടുകാർ ആരോപിച്ചു. കുറ്റ്യാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ പിൻസീറ്റി ലായിരുന്ന അധ്യാപകൻ കരുവാരക്കുണ്ട് സ്വദേശി മുഹമ്മദലി റഹ്മാനി റോഡിൽ തെറിച്ചു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റ്യാടി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ട ത്തിന് ശേഷം ബന്ധുക്കൾ വിട്ടുകൊടുത്തു.