ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ പറ‍ഞ്ഞതിനാണ് പ്രകോപനമെന്നാണ് പരാതി

കണ്ണൂര്‍: കണ്ണൂരിൽ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തിൽ വിദ്യാര്‍ത്തികള്‍ മര്‍ദ്ദിച്ച സംഭവമുണ്ടായത്. മര്‍ദനമേറ്റ അധ്യാപകൻ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ പറ‍ഞ്ഞതിനാണ് പ്രകോപനമെന്നാണ് പരാതി. വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തുവെന്നാണ് അധ്യാപകന്‍റെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളാൻ സാവകാശം തേടി കേന്ദ്രം, 'എല്ലാ കാര്യങ്ങളിലും ആറാഴ്ചക്കുള്ളിൽ തീരുമാനം'

പിണറായി ഭീകരജീവിയെന്ന് കെ സുധാകരൻ; 'ചക്കിക്കൊത്ത ചങ്കരനെ പൊലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ'

Asianet News Live | Malayalam News | Athachamayam | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്