കോഴിക്കോട് എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടം നടന്നത്. ട്രെയിനിൽ നിന്ന് താഴേയ്ക്ക് വീണ 19കാരി റിഹ എന്ന പെണ്‍കുട്ടിക്കാണ് അപകടമുണ്ടായത്. 

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടം നടന്നത്. റിഹ എന്ന പെണ്‍കുട്ടിക്കാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മംഗലാപുരം- കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ മറ്റ് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ 21 മിനിറ്റോളം സ്ഥലത്ത് നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം