പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റല്ല മരണമെന്നും, യുവാവിൻ്റേത് ആത്മഹത്യയാണെന്നും പൊലീസ് പറഞ്ഞു. വിരുപ്പാക്ക സ്വദേശി ഷെരീഫ് (48) ആണ് മരിച്ചത്. 

തൃശൂർ: വടക്കാഞ്ചേരി ‍വിരുപ്പാക്കയിൽ 48 കാരനെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. വിരുപ്പാക്ക സ്വദേശി ഷെരീഫിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിക്ക് വച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയതായി കണ്ടെത്തി. തൊട്ടു മുകളിലുള്ള വൈദ്യുതി ലൈനിലേക്ക് വയറിൻറെ അറ്റം ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നു. തെങ്ങിൻറെ പട്ടയിൽ ചുറ്റിയാണ് ലൈനിൽ വയർ തൊടുവിച്ചതെന്നും പൊലീസിന് കണ്ടെത്താനായി. ഇലക്ട്രിക് വയർ ഷെരീഫ് വീട്ടിൽ നിന്നു കൊണ്ടുവന്നതാണെന്നും പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ യുവതിയുടെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നും പുക, കണ്ടത് നാട്ടുകാർ, കത്തി നശിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8