മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. 

ബെം​ഗളൂരു: ബെംഗളുരു നഗരത്തിനെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിച്ചു. മയക്കുവെടിയേറ്റ പുലി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ചത്തു. കുഡ്‍ലു ഗേറ്റിന് സമീപത്തെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പുലിയെ വനംവകുപ്പ് പിടികൂടിയത്. മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. ഇതോടെ കൂടുതൽ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. 

മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്ക് ചത്തിരുന്നു. പുലിയെ മയക്കുവെടി വച്ച് പിടിച്ച് കെണിയിലാക്കി തിരികെ ബന്നർഘട്ട നാഷണൽ പാർക്കിൽ വിടാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് തവണ സിംഗസാന്ദ്ര, കുട്‍ലു ഗേറ്റ് മേഖലയിൽ രാത്രി പുലി കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നഗരവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും നിർദേശിച്ചിരുന്നു. 

വീടിനരികെ രാജവെമ്പാല, വീട്ടുകാർ ആദ്യം ഞെട്ടി, പക്ഷേ വിട്ടില്ല! പിന്തുടർന്നു, റോഡ് മുറിച്ചുകടന്നിട്ടും പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്