ഷീലയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഷീല കുളത്തിൽ ചാടുകയായിരുന്നു. ഷീലയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
