ടോയ്ലറ്റിന്റെ ചില്ല് പൊട്ടിച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടി. അസമുകാരനായ അബ്ദു റഹ്മാൻ (22) ആണ് പിടിയിലായത്. 

തൃശൂർ: പൊലീസ് സ്റ്റേഷനിലെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കീഴ് പ്പെടുത്തി. ഹെറോയിനുമായി ചാലക്കുടി പൊലീസ് പിടികൂടിയ അസംകാരനാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ടോയ് ലറ്റിന്റെ ചില്ല് പൊട്ടിച്ചാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടി. അബ്ദു റഹ്മാൻ (22) ആണ് പിടിയിലായത്. 

തമിഴ്നാട് കേരള അതിർത്തി ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു

ഇന്ന് രാവിലെയാണ് ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അബ്ദുറഹ്മാൻ,നൂ‍‍ർ അമീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ചെറിയ കുപ്പികളിലാക്കിയ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം പ്രതികളിലാരാൾ ബാത്ത്റൂമിൻ്റെ ചില്ല് തക‍ത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഭവം മനസ്സിലാക്കിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷൻ്റെ 200 മീറ്റർ അകലെ നിന്നാണ് ഇയാളെ പിടിച്ചത്. പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

പൊലീസ് സ്റ്റേഷന്റെ ചില്ല് തകര്‍ത്ത് രക്ഷപെടാന്‍ ശ്രമിച്ച ഹെറോയിന്‍ കേസിലെ പ്രതി പിടിയില്‍| Police