ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു
കോഴിക്കോട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. പിതാവ്: ബാലൻ (എൽ.ഐ.സി. ഏജൻ്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും
പാലക്കാട് യുവാവിന്റെ മരണം കൊലപാതകം? 'ബാറ്റ് കൊണ്ട് അടിച്ചു, അബദ്ധത്തിൽ തലക്ക് അടിയേറ്റു': പ്രതി
പാലക്കാട്: നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റു എന്ന പേരിൽ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തിൽ മർദനത്തിന് സമാനമായ പാടുകൾ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ ആയി.
നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട് നോർത്ത് പോലിസ്ന്റെ കസ്റ്റഡിയിലായത്. നരിക്കുത്തി സ്വദേശി അനസാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് ബന്ധുക്കൾ പറഞ്ഞു. അനസിനെ മർദ്ദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടത്. ബാറ്റു കൊണ്ടാണ് അടിച്ചത്. അബദ്ധത്തിൽ തലയ്ക്ക് അടിയേറ്റന്നും മൊഴിയിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടിയെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റുമാർട്ടത്തിന് ശേഷമേ പറയാനാകൂ.
