ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും ശിവകുമാറിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി

തിരുവനന്തപുരം: വലിയശാല കാന്തള്ളൂർ ശിവക്ഷേത്രപരിസരത്ത് തളച്ചിരുന്ന ശിവകുമാർ എന്ന ആന സമീപത്തെ കുഴിയിൽ വീണു അപകടം സംഭവിച്ചു. വളരെ നേരത്തെ ശ്രമങ്ങൾകൊടുവിൽ ചെങ്കൽ ചൂളയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർമാരുടെ സമയോചിതമായ ഇടപെടലുകളിലൂടെയാണ് ആനയെ ക്രയിൻ ഉപയോഗിച്ച് ഉയർത്തിയത്. വലിയശാല ശ്രീ കാന്തള്ളൂർ ശിവക്ഷേത്രത്തിലെ കുഴിയിലാണ് ഗജവീരൻ വീണത്. തിരുവനന്തപുരം അഗ്നിശമനരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ എം ഷാഫി ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നബു എബ്രഹാം ഫയർ ആൻഡ് റെസ്ക് ഓഫീസർമാരായ ശിവകുമാർ, സനൽ, അരുൺ കുമാർ ആർ, വിഷ്ണു നാരായണൻ, ശരത് ഹോം ഗാർഡ് ശ്യാമളകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും ശിവകുമാറിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി.

വധക്കേസ് പ്രതി രഞ്ജിത്തിന്‍റേത് കൊലപാതകം തന്നെ, ബൈക്കിൽ പോകവെ ടിപ്പ‍ർ ലോറി ഇടിപ്പിച്ചു കൊന്നു; പ്രതി കീഴടങ്ങി

അതേസമയം തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അതിരപ്പിള്ളി മേഖലയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി എന്നതാണ്. അതിരപ്പിള്ളി പ്ലാന്റേഷനിലെ രണ്ടാം ബ്ലോക്കിലാണ് കാട്ടാനക്കൂട്ടത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയാനയെ കണ്ടെത്തിയത്. മൂന്നാമത്തെ തവണയാണ് ഈ ആനക്കുട്ടിയെ കാണുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തെ രണ്ട് തവണ കണ്ടപ്പോഴും ഈ ആനക്കുട്ടി ആനക്കൂട്ടത്തിനൊപ്പമായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ആനക്കുട്ടി ക്യാമറകളില്‍ പതിഞ്ഞത്. പുതിയ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തുമ്പിക്കൈ ഇല്ലാത്തത് ജന്മനയുള്ള വൈകല്യമായിരിക്കാമെന്നും വനംവകുപ്പ് പറഞ്ഞു. കൂട്ടത്തില്‍ നിന്ന് വേറിട്ട് പോകേണ്ടി വരുന്ന സാഹചര്യത്തിന് മുന്‍പ് ആനക്കുട്ടിയെ അന്വേഷിച്ച് പരിധിക്കുള്ളില്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് വനംവകുപ്പ്. ആനയ്ക്ക് സംരക്ഷണം ഒരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിരപ്പിള്ളിയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി; ജന്മനായുള്ള വൈകല്യമായിരിക്കാമെന്ന് വനംവകുപ്പ്