പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്ന് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. 2023 മുതൽ 2024 വരെയുള്ള കാലയളവിൽ 15 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന മലയാലപ്പുഴ താഴം പൈവള്ളിൽ വീട്ടിൽ ശ്രീകുമാർ (63), ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ (32), താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്ന് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
സുഹൃത്തുക്കളോടാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സഹപാഠികൾ അറിയിച്ചത് അനുസരിച്ച് അധ്യാപികയാണ് വിവരം ചൈൽഡ് ലൈനെ അറിയിക്കുന്നതും തുടർന്നാണ് പൊലീസിൽ എത്തുന്നതും. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം നേരിട്ടു എന്ന വിവരം അറിഞ്ഞ ഉടനെ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മലയാലപ്പുഴ എസ്എച്ച്ഒ ബിഎം ഷാഫിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മലയാളപ്പുഴ എ.എസ്.ഐ സുധീഷ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇർഷാദ് , ബിജു , അഭിജിത്ത് , സിപിഒമാരായ അനിൽ , അരുൺ, പ്രദീപ് , ജ്യോതിഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ 3 പ്രതികളെയും റിമാൻഡ് ചെയ്തു.


