Asianet News MalayalamAsianet News Malayalam

ഇൻസ്റ്റയിൽ പരിചയപ്പെട്ട പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു, തൃശൂർ പൊലീസ് കൊല്ലത്തെത്തി യുവാവിനെ പിടികൂടി

കൊല്ലം പന്മന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് പൊലീസ് പിടികൂടിയത്

Thrissur police arrested a young man who physically assaulted a minor girl whom he met through Instagram
Author
First Published Aug 3, 2024, 6:28 PM IST | Last Updated Aug 3, 2024, 6:31 PM IST

തൃശൂര്‍: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ പൊലീസ് പിടികൂടി. കൊല്ലം പന്മന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ് പി നവനീത് ശര്‍മ, ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ. ജി സുരേഷ് എന്നിവരുടെ നിര്‍ദേശ പ്രകാരം ആളൂര്‍ എസ് എച്ച് ഒ കെ. എം ബിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി രണ്ടിലധികം പ്രാവശ്യം ഇയാള്‍ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയതോടെ ഒളിവില്‍ പോകാന്‍ ശ്രമിച്ച നിയാസിനെ കൊല്ലം പന്മനയില്‍ ഉള്ള വീട്ടില്‍നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആളൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ നിയാസിനെ റിമാന്‍ഡ് ചെയ്തു. ആളൂര്‍ എസ് ഐമാരായ കെ എസ് സുബിന്ദ്, കെ കെ രഘു, എ എസ് ഐ മിനിമോള്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സവീഷ്, ഹരികൃഷ്ണന്‍, ഡ്രൈവര്‍ അനീഷ്, ഡി വൈ എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗമായ സിവില്‍ പൊലീസ് ഓഫീസര്‍ ജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

സംഭവം നടന്നത് 2024 ജൂൺ 29 ന്, സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തി മാല കവർന്നവർ പിടിയിലായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios