കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Also Read: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീർഘദൂര ബസിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം