ഒമ്പത്‌ പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരി പാലത്തിൽ ടോറസ് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർത്മാടകർ അടക്കം മൂന്ന് പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. പരിക്കേറ്റ പതിനൊന്ന് പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീർത്ഥാടകരുമായ കർണാടക സ്വദേശികൾ ശിവണ്ണ, നാഗരാജു ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന പതിനൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാല് യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. 

ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അടക്കം രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.

YouTube video player