ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ് കാവ്യ. പെൺകുട്ടിയുടെ മാതാവ് ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്‍റ് ഹൈസ്‌കൂളിലെ അധ്യാപികയാണ്.

തിരുവനന്തപുരം: ആറ്റിങ്ങലിൽ ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ആറ്റിങ്ങൽ പരവൂർക്കോണം സാരഥിയിൽ സുബി കാവേരി ദമ്പതികളുടെ മകൾ കാവ്യ(19) യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തിയത്. എട്ടുമണിയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ് കാവ്യ. പെൺകുട്ടിയുടെ മാതാവ് ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്‍റ് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പിതാവ് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു കാവ്യ.അടുത്തിടെയാണ് വീട്ടിൽ കാർ വാങ്ങിയത്. ഇതിൽ സന്തോഷവതിയായിരുന്നു കാവ്യയെന്ന് സുഹൃത്തുക്കൾ പറയുന്നു. കോഴ്സ് പൂർത്തിയായ ശേഷം പരീക്ഷയുടെ പ്രഖ്യാപിക്കാനിരിക്കെയാണ് മരണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

Read More:മകന്‍ സ്വത്ത് ആവശ്യപ്പെട്ടു, തരില്ലെന്ന് അച്ഛന്‍; എതിര്‍ത്തതോടെ മകനും മരുമകളും ചേര്‍ന്ന് അച്ഛനെ മര്‍ദിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം