Asianet News MalayalamAsianet News Malayalam

സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങി, ഒഴുക്കിൽ പെട്ടു; വിദ്യാർത്ഥി മരിച്ചു

പുനലൂർ എലിക്കാട്ടൂരിൽ  സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ     വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. പുനലൂർ ഗവൺമെന്റ്  പോളിടെക്കിനിക്കിലെ വിദ്യാർത്ഥി ഷിജു പ്രകാശാണ് മരിച്ചത്. 
tudent drowned while taking a bath in the river Kollam
Author
First Published Jan 25, 2023, 4:44 PM IST

കൊല്ലം: പുനലൂർ എലിക്കാട്ടൂരിൽ  സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ     വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. പുനലൂർ ഗവൺമെന്റ്  പോളിടെക്കിനിക്കിലെ വിദ്യാർത്ഥി ഷിജു പ്രകാശാണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം രാവിലെ  പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read more: കോഴിക്കോട്ട് തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൊഴിലാളി ശ്രേഷ്ഠ: ബാർബർ/ ബ്യൂട്ടീഷ്യൻമാർക്കും ഈറ്റ,കാട്ടുവള്ളിതൊഴിലാളികൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ബാർബർ/ബ്യൂട്ടീഷ്യൻമാർക്കും ഈറ്റ,കാട്ടുവള്ളിതൊഴിലാളികൾക്കും അപേക്ഷിക്കാം.ബാർബർ/ബ്യൂട്ടീഷ്യൻമാരെ പ്രത്യേക തൊഴിൽ മേഖലയായി പരിഗണിച്ചാണ് മികച്ച തൊഴിലാളിയെ കണ്ടെത്തുക.ഇതോടെ തൊഴിലാളി ശ്രേഷ്ഠപുരസ്‌കാരത്തിന് അപേക്ഷിക്കാവുന്ന തൊഴിൽ മേഖലകളുടെ ആകെ എണ്ണം പത്തൊൻപതായി.  

കരകൗശല വൈദഗ്ധ്യ പാരമ്പര്യതൊഴിലാളികളുടെ മേഖലയിലാണ് ഈറ്റ കാട്ടുവള്ളി തൊഴിലാളികളെ പരിഗണിക്കുക.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന് അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ , തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ,. സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക , ടെക്സ്റ്റൈൽ മിൽ ,  കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം,ഈറ്റ,കാട്ടുവള്ളിതൊഴിലാളികൾ), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്നോളജി,മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിലാളികൾക്ക് അപേക്ഷിക്കാം.

 തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര ജേതാക്കെളെ തിരഞ്ഞെടുക്കുക. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ www.lc.kerala.gov.in എന്ന തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. 

സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും. അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്്. ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും  വെബ്സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക്  അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക. ലേബർ പബ്ലിസിറ്റി ഓഫീസർ 9745507225

9745507225

Follow Us:
Download App:
  • android
  • ios