Asianet News MalayalamAsianet News Malayalam

സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് അപകടം; കാസർകോട്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു 

ബാളിയൂർ ജംഗ്ഷനിൽ വച്ചാണ് ഉപ്പള എംജെഐ സ്കൂളിന്‍റെ ബസും യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച രണ്ട് പേരും.  

two college students dies in scooter school bus accident
Author
First Published Jan 13, 2023, 2:51 PM IST

കാസർകോട്  : മഞ്ചേശ്വരം മിയപദവിൽ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വിദ്യാർത്ഥി നമിത് കുമാറിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാളിയൂർ ജംഗ്ഷനിൽ വച്ചാണ് ഉപ്പള എംജെഐ സ്കൂളിന്‍റെ ബസും യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച രണ്ട് പേരും. മിയപദവ് ബാളിയൂർ ജംഗ്ഷനിൽ വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. 

അമിതവേ​ഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 2 കുട്ടികളുൾപ്പെടെ 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios