കച്ചവടം നടത്തുന്നതിന് വേണ്ടി ഓട്ടോയിൽ ലഹരിവസ്തുക്കൾ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്.
തിരുവനന്തപുരം: എംഡിഎംഎയും ലഹരി ഗുളികളുമായി തിരുവനന്തപുരം കഴക്കൂട്ടത്ത് രണ്ടുപേർ പിടിയിൽ. ഞാണ്ടൂർകോണം സ്വദേശി സുരേഷ് കുമാർ, ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം പൊലീസാണ് പ്രതികളെ പിടികൂടിയത്. കച്ചവടം നടത്തുന്നതിന് വേണ്ടി ഓട്ടോയിൽ ലഹരിവസ്തുക്കൾ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളിൽ നിന്നും 65 ഗ്രാം എംഡിഎം എയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു.
