വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ കാര്‍ ഇടിച്ചുതെറിപ്പിച്ചു, കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം
തലക്ക് പരിക്കേറ്റ സദാനന്ദനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കൊടുവളളി സ്വദേശി സദാനന്ദനാണ് മെഡി. കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. റോഡരികിലൂടെ നടന്നുപോയ സദാനന്ദനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു. തലക്ക് പരിക്കേറ്റ സദാനന്ദനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.