പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍  പിടിയില്‍.

കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് മാനാഞ്ചിറ എസ് ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന, എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരം ആണ് പ്രതികള്‍ കവർന്നത്. സംഭവത്തിൽ തമിഴു നാടോടി സ്ത്രീകള്‍ പിടിയിലായി.

പ്രതികളുടെ കൈവശത്തില്‍ നിന്നും പാദസരം കണ്ടെടുത്തിരുന്നു. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി ( 27) പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൌണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റെഷനുകളില്‍ കേസുകളുണ്ട്. 

ടൌണ്‍ പൊലീസ് ഇന്സ്പെക്ടര്‍ ബിജു. എം.വി. യുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അബ്ദുള്‍ സലിം. വിവി മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉദയകുമാര്‍, സിജി, സി പി ഒ. ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

Read more: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ട് തല്ലിക്കൊന്നു

അതേസമയം, ആലപ്പുഴയിൽ സ്വകാര്യ ബസിൽ വെച്ച് പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. യുവതിയടക്കം മൂന്നു പേർ സംഭവത്തില്‍ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ , വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ബീച്ചിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൾ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണ്. ആലപ്പുഴ കോടതിയിൽ നിന്നും പ്രതിയുമായി സ്വകാര്യ ബസിൽ ജയിലിലേക്ക് പുറപ്പെട്ട എ ആർ ക്യാമ്പിലെ പൊലിസുകാർക്കാണ് പണി കിട്ടിയത്. കള്ളൻമാരെ വിറപ്പിക്കുന്ന പൊലിസുകാരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന തോക്ക് വനിത ഉൾപ്പെടെ മൂന്നംഗ സംഘം അടിച്ചുമാറ്റുകയായിരുന്നു.