ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയുടെ സീറ്റിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോബി ജോസിനെയും ഉദയലാലിനെയും നിരീക്ഷിച്ച് വരികയായിരുന്നു.
തിരുവനന്തപുരം: മീന്‍ കച്ചവടത്തിന്‍റെ മറവില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂര്‍ നെല്ലിക്കാപ്പറമ്പ് വീട്ടില്‍ ജോബി ജോസ്(32), വാഴിച്ചല്‍ കുഴിയാര്‍ തടത്തരികത്ത് വീട്ടില്‍ ഉദയലാല്‍(38) എന്നിവരെയാണ് ആന്‍റി നര്‍ക്കോട്ടിക് സംഘത്തിന്‍റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി.
ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയുടെ സീറ്റിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോബി ജോസിനെയും ഉദയലാലിനെയും നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവുമായി പ്രതികള്‍ വരുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റശ്ശേഖരമംഗലത്തുവച്ചാണ് ആന്‍റി നര്‍ക്കോട്ടിക് സംഘം ഇവരെ പിടികൂടിയത്.
അടുത്തിടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരെയും നിരീക്ഷിച്ചിരുന്നത്. മീന്‍വില്‍പ്പനയുടെ മറവില്‍ പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന് മനസിലാക്കിയ സംഘം തെളിവുകളുമായി ഇരുവരയെും പിടികൂടാനായി കാത്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം കഞ്ചാവുമായി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; ഒറസയില്‍ നിന്നുള്ള ബസില്‍ 83 പായ്ക്കറ്റ് കഞ്ചാവ്, രണ്ട് മലയാളികള്‍ പിടിയില്‍
പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനയിൽ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി. ഒറീസയിൽ നിന്നുമെത്തിയ ബസിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്തിയതിന് ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഒറീസയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി വരുകയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. 83 പാക്കറ്റുകളിലായി വിവധയിടങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പായ്ക്കറ്റുകള്‍. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.
