കുന്നംകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍.കെ യും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൃശൂർ: കുന്നംകുളത്ത് എക്സൈസിന്‍റെ ലഹരി വേട്ട. ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കളെ എക്സൈസ് പിടികൂടി. കുന്നംകുളം സ്വദേശി മെജോ (32), കാണിപയ്യൂര്‍ സ്വദേശി നിജില്‍ (23) എന്നിവരാണ് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കുന്നംകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍.കെ യും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർഗ്രേഡ്)മാരായ ഫൽഗുനൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാഗ്, മനോജ്‌, ജിതിൻ, ഷിബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സോന ഉണ്ണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സതീഷ് എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

അതിനിടെ പാലക്കാട് അഗളിയിൽ വീട്ടിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 387 ലിറ്റർ കോടയും 3 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അഗളി ഗൂളിക്കടവ് സ്വദേശിനി ഉഷയാണ്(65) പിടിയിലായത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജെ.ആർ.അജിത്തും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, അഷ്‌കർ, വനിത സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത എന്നിവരും ഉണ്ടായിരുന്നു.