കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല. തീവച്ചത് ആരെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട് : കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഇരുചക്രവാഹനവും ആണ് നശിപ്പിച്ചത്. തീ ആളിപ്പടരുന്നത് കണ്ട വഴി യാത്രക്കാരൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 12.10 ഓടെ ആണ് സംഭവം. കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല. തീവച്ചത് ആരെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Read More : എങ്ങനെ ജീവിക്കും സാർ? 'ഒരു നിവർത്തിയുമില്ല എല്ലാത്തിനും ഭയങ്കര വില', വിലക്കയറ്റത്തിൽ കണ്ണുനനഞ്ഞ് ദേവകിയമ്മ
