കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തിൽ സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പിന്നോട്ട് പോകുമെന്ന അവ്യൂഹത്തിനിടയിലാണ് തങ്ങൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കും വരെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞം അതിജീവന സമരം ശക്തമായി തുടരാൻ സമരസമിതി തീരുമാനം. ബുധനാഴ്ചയും ഇന്നലെയുമായി നടന്ന സമരസമിതി ചര്‍ച്ചയിലും അതിരൂപതയില്‍ നടന്ന വൈദികരുടെ ചര്‍ച്ചയിലും ഇത് സംബണ്ഡിച്ച തീരുമാനമുണ്ടായതായി നേതാക്കൾ അറിയിച്ചു. കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തിൽ സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പിന്നോട്ട് പോകുമെന്ന അവ്യൂഹത്തിനിടയിലാണ് തങ്ങൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കും വരെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 16 ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിയുള്ള സമരം ആരംഭിച്ച ശേഷം സർക്കാരുമായി നടത്തിയ ചർച്ചകളിൽ എടുത്ത തീരുമാനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവര്‍ പിന്നോട്ട് പോയതായി സമരസമിതി നേതാക്കൾ ആരോപിച്ചു. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നേതാക്കളുമായി നടന്ന ചർച്ചയിലും സമരം സമാധാനപരമായ രീതിയിൽ ശക്തമായി തുടരാനാന്‍ തീരുമാനിച്ചതെന്നും സമര സമിത നേതാക്കള്‍ പറഞ്ഞു. 101-ാം ദിവസമായ മുല്ലൂരിലെ സമര പന്തലും 26 ദിവസം മുമ്പ് തുറമുഖത്തിനുള്ളിൽ ആരംഭിച്ച സമരപന്തലിലും ഇന്നലെയും സമരം സജീവമായിരുന്നു. വെട്ടുകാട് ഇടവകയിലെ നിരവധി മത്സ്യത്തൊഴിലാളികൾ ഇന്നലെ സമരത്തിന് പിന്തുണയറിയിച്ച് പന്തലിൽ വന്ന് മടങ്ങി.
കൂടുതല്‍ വായനയ്ക്ക്: വിഴിഞ്ഞം സമരം: ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്, രക്തച്ചൊരിച്ചിലും മരണവുമുണ്ടാകും, അറിയിച്ചത് ഹൈക്കോടതിയെ
സമരം ആരംഭിച്ച ശേഷം ശിവന്‍കുട്ടിയും അഹമ്മദ് ദേവര്‍ കൊവിലും അടക്കമുള്ള മന്ത്രിമാര്‍ സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും ഒരുമിച്ച് വേദി പങ്കിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന്‍റെ നൂറാം ദിനത്തില്‍ വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും നിരവധി തവണ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരുന്നു. ഇതിനിടയിൽ തുറമുഖത്തിനുള്ളിൽ കിടക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ പുറത്തേക്ക് കൊണ്ടുപോകാനുള്ള തീരുമാനമുണ്ടായിരുന്നതായി പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എന്നാൽ, റോഡിൽ സമരപന്തൽ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
കൂടുതല്‍ വായനയ്ക്ക്: 'വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത്'; കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി
വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പൊലീസ് അറിയിച്ചത്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ ഇതുവരെ 102 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ നിർമാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമം നടത്തുന്നുവെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.
കൂടുതല്‍ വായനയ്ക്ക്: വിഴിഞ്ഞത്ത് വള്ളം കത്തിച്ച് പ്രതിഷേധം; പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞ് പ്രതിഷേധക്കാര്‍
കൂടുതല്‍ വായനയ്ക്ക്: 'സമരക്കാരുടെ നീക്കം കലാപമുണ്ടാക്കാന്‍'; വിഴിഞ്ഞം സമരക്കാരെ വിമര്‍ശിച്ച് വി ശിവൻകുട്ടി
കൂടുതല്‍ വായനയ്ക്ക്: വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും, വേദി പങ്കിട്ട് നേതാക്കള്‍
