ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്ത് 12-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി എസ് ശിവശങ്കരപ്പിള്ളയുടെ സ്വീകരണ പരിപാടിയിലാണ് രാജൻ സജീവമായത്. 

ആലപ്പുഴ: കായംകുളത്ത് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നയാൾ സിപിഎം പരിപാടികളിൽ സജീവം. കരീലക്കുളങ്ങര മാളിയേക്കൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജൻ കളത്തിലാണ് വീണ്ടും സിപിഎമ്മിൽ സജീവമായത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്ത് 12-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി എസ് ശിവശങ്കരപ്പിള്ളയുടെ സ്വീകരണ പരിപാടിയിലാണ് രാജൻ സജീവമായത്. 

കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയുടെ കൺവെൻഷനിൽ വച്ച് ഇദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ബിജെപിയിൽ ചേർന്നതെന്ന് രാജൻ. പാർട്ടി നേതാക്കളും കുടുംബവും ചെയ്തത് തെറ്റായിപോയെന്ന് കുറ്റപ്പെടുത്തി. ഇനി സിപിഎമ്മിൽ തന്നെ സജീവമായി ഉണ്ടാകുമെന്നു രാജൻ.

പാർട്ടി സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, നിലവിലെ നേതൃത്വം തന്നെ തുടരുമെന്ന് ശോഭ സുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം