നീണ്ടകര പാലത്തിൽ തടഞ്ഞു, നിർത്താത പാഞ്ഞ കാർ വളഞ്ഞ് പൊലീസ്; 34 കാരി കൊല്ലത്ത് എംഡിഎംഎയുമായി പിടിയിൽ

നീണ്ടകര പാലത്തിനു സമീപം പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് സാഹസികമായി കാർ പിടികൂടുകയായിരുന്നു. 

 Woman arrested with 50 grams of MDMA at kollam

കൊല്ലം: കൊല്ലത്ത് വീണ്ടും പൊലീസിന്‍റെ വൻ മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രൻ ആണ്  50 ഗ്രാം എംഡിഎംഎയുമായി  അറസ്റ്റിലായത്. ബെംഗളtരുവിൽ നിന്ന് കാറിൽ വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടന്ന് നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതി എത്തിയ കാറിന് കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

യുവതി നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ അഴിമതി, കർണാടക സർക്കാരിനെതിരെ 7500 കോടിയുടെ ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios