അപകടത്തെ തുടർന്ന് യുവതി കനാൽ തീരത്തേക്ക് തെറിച്ചു വീണു. സംഭവസ്ഥലത്തു വച്ചു തന്നെ ഇവർ മരണപ്പെട്ടു. 

ആലപ്പുഴ: കാർ സ്കൂട്ടറിലിടിച്ച് കെ.എസ്.ഡി.പി.യിലെ സീനിയർ അക്കൗണ്ടന്റ് മരിച്ചു. സീവ്യൂ വാർഡിൽ വടക്കേക്കളം വീട്ടിൽ ടീന ഏബ്രഹാം (37) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ ഓഫീസിൽ നിന്നു മടങ്ങി വരുന്ന വഴി വെള്ളാപ്പള്ളി പള്ളിക്ക് സമീപം ആലപ്പി കമ്പനിക്ക് മുന്നിലായിട്ടായിട്ടായിരുന്നു അപകടം. കാർ വന്നു സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. 

അപകടത്തെ തുടർന്ന് ഇവർ കനാൽ തീരത്തേക്ക് തെറിച്ചു വീണു. സംഭവസ്ഥലത്തു വച്ചു തന്നെ ഇവർ മരണപ്പെട്ടു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. സംഭവത്തിൽ കാറോടിച്ചിരുന്ന തിരുവമ്പാടി സ്വദേശിയെ പിടികൂടി. എ.എൻ.പുരം കുടുംബി കോളനിയിൽ രാജേഷ് (26) നെയാണ് പിടികൂടിയത്. ഇയാൾ മദ്യപിച്ചിരുന്നതായി നോർത്ത് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. ഭർത്താവ്: രാജുമോൻ (അധ്യാപകൻ, മാർഗ്രിഗോറിയോസ് കോളേജ്, പുന്നപ്ര). മകൻ:ജോസഫ്. സംസ്കാരം പിന്നീട്.