തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു.
മാവേലിക്കര: ബന്ധുക്കളോടൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്. മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു. മക്കള്‍: ജിഷ്‌ന, വിഷ്ണു (സ്‌ക്വാഡ്രന്റ് ലീഡര്‍, എയര്‍ഫോഴ്‌സ്). മരുമകന്‍: അജിത്കുമാര്‍. സംസ്‌കാരം പിന്നീട്.
പത്തനംതിട്ടയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു; ഡ്രൈവറെ രക്ഷപ്പെടുത്തി
തളിപ്പറമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത്.
കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ (kumbhavurutty waterfalls) മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പൊലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലമാണിത്. പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവധി ദിനമായതിനാൽ ഇന്ന് നല്ല നിലയിൽ ഇവിടെ സഞ്ചാരികളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്തത്. വനമേഖലയിൽ പെയ്ത് മഴയെ തുടര്‍ന്ന് ഉരുൾപൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണം എന്നാണ് സംശയം.
ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിൽ ആറിൻ്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയിൽ പക്ഷേ അപകടങ്ങളും പതിവാണ്
