നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാൻ എഴുതി നൽകി എസ്.ഐ.ഫോൺ തിരിച്ചു നൽകിയത്. ഇതിനിടയിൽ നാട്ടുകാർ പൊലീസിനെതിരെ പ്രതികരിക്കുന്നത് ചിലർ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു

മലപ്പുറത്ത് പട്രോളിംഗിനിടെ യുവാവിന്‍റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കൊണ്ടുപോയ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബൈക്കിന്‍റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽ പെട്ട മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.

ക്വാട്ട തികച്ച് പണമെത്തണം, ഇല്ലേൽ നടപടി; നട്ടം തിരിയുന്നത് പൊതുജനം

നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാൻ എഴുതി നൽകി എസ്.ഐ.ഫോൺ തിരിച്ചു നൽകിയത്. ഇതിനിടയിൽ നാട്ടുകാർ പൊലീസിനെതിരെ പ്രതികരിക്കുന്നത് ചിലർ മൊബൈൽ ഫോണിൽ പകർത്തി. ദ്യശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ് ഐ ഫോണ്‍ നല്‍കിയില്ലെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

അനുമതിയുണ്ടായിട്ടും അന്യായമായി പിഴയിടുന്നു; പിഴയടച്ച രസീതുകൾ മാലയാക്കി യുവാവിന്‍റെ പ്രതിഷേധം

കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ വൃദ്ധന് ഫൈൻ: ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ പൊലീസ് കേസ്

മൊബൈല്‍ പിടിച്ചുവാങ്ങുന്നത് എന്ത് അധികാരത്തിലാണെന്നും വീഡിയോയില്‍ നാട്ടുകാര്‍ ചോദിക്കുന്നു. പിഴയടയ്ക്കൂവെന്ന് പൊലീസ് പറഞ്ഞതോടെ പിഴ കോടതിയില്‍ അടച്ചോളാമെന്ന് യുവാവ് മറുപടി നല്‍കി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് പൊലീസ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പൊലീസ് മത്സ്യം വലിച്ചെറിഞ്ഞെന്ന ആരോപണം: അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സഭയിൽ

ആകെയുള്ള വരുമാന മാര്‍‌ഗമായ പശുവിന് പുല്ലരിയാന്‍ പോയ കാസര്‍കോടുകാരന് പ്രാഥമിക സമ്പര്‍ക്കത്തിലുള്ളപ്പോള്‍ പുറത്തിറങ്ങിയതിന് വന്‍തുക പിഴയിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നയാള്‍ക്ക് പെറ്റി അടിച്ചു നല്‍കിയതിലുള്ള പ്രതിഷേധത്തിനും കേരളം ഏതാനും ദിവസം മുന്‍പ് സാക്ഷിയായിരുന്നു. 

യൂണിഫോം ധരിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്, വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona