കർണാടക സ്വദേശിയായ ജെ സെബി ഓപ്പറേറ്ററെയാണ് കാണാതായത്.

തൃശൂർ: ആലപ്പാട് - പള്ളിപ്പുറം പാട ശേഖരത്തിൽ കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി. കർണാടക സ്വദേശിയായ ജെ സെബി ഓപ്പറേറ്ററെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. പാടശേഖരത്തിലെ കനാലിലെ ചണ്ടി നീക്കം ചെയ്യുന്നതിനായി ജങ്കാറിനു മുകളിൽ ഹിറ്റാച്ചി ജെസിബി ഫിറ്റ് ചെയ്താണ് ജോലികൾ നടത്തിയിരുന്നത്. ഇതിനിടെ ജങ്കാറിൽ നിന്നും ഹിറ്റാച്ചി തലകീഴായി മറിഞ്ഞ് തൊഴിലാളി അടിയിൽ കുടുങ്ങുകയായിരുന്നു. തൊഴിലാളിയെ കണ്ടെത്താൻ ഫയർ ഫോഴ്സ് എത്തി ശ്രമം നടത്തുന്നുണ്ടെങ്കിലും ശ്രമം വിജയിച്ചിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...