ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ലോറിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് കൊടുമ്പ് ധര്‍മ്മനഗര്‍ സ്വദേശിയായ സജീവന്‍ എന്ന യുവാവിനെ ഇടിച്ചിട്ടത്. 38 വയസാണ് പ്രായം. ഇയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. ഇടിച്ച ലോറി നിർത്താതെ പോയി. രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ലോറിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 

YouTube video player