മലപ്പുറം വണ്ടൂരിൽ ബാറില്‍ യുവാവിന്‍റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ ബാറില്‍ യുവാവിന്‍റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്. ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടയില്‍ ഷിബിലിനും കത്തിക്കുത്തിൽ പരിക്കേറ്റു.മൂന്നു പേരേയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അക്രമമുണ്ടായത്. ലഹരിയിലായിരുന്നു ഷിബിലെന്ന് പൊലീസ് പറഞ്ഞു. ബാറിലെ മദ്യക്കുപ്പികളും ഫര്‍ണിച്ചറുകളും ഷിബില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

YouTube video player