വള്ളിക്കുന്ന് സ്വദേശി മുട്ടുങ്ങല്‍ അമല്‍ കൃഷ്ണ (27) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കോഴിക്കോട്: കോഴിക്കോട് വടകര വള്ളിക്കുന്നില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കുന്ന് സ്വദേശി മുട്ടുങ്ങല്‍ അമല്‍ കൃഷ്ണ (27) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാദാപുരത്ത് നിന്നും വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. കാര്‍ കണ്ടെത്താന്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

