ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ബൈക്ക് യാത്രക്കാരനായ കക്കാഴം സ്വദേശി യാസിൻ മുഹമ്മദ് (26) ആണ് മരിച്ചത്.

ആലപ്പുഴ:ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോറിയും ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ കക്കാഴം സ്വദേശി യാസിൻ മുഹമ്മദ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ വണ്ടാനം കുറവന്തോട് ജങ്ഷനിലാണ് അപകടമുണ്ടായത്. ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ യാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. 

ഇതിനിടെ, മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികരാണ് മരിച്ചത്. വാഴക്കാട് അനന്തായൂർ സ്വദേശി കുറുമ്പാലിക്കോട് മുഹമ്മദ് അഷ്റഫ്, സഹോദരപുത്രൻ നിയാസ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ലോറി, കാറിലും ബൈക്കിലും നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ചികിത്സയിലാണ്.

'ലക്കിഭാസ്കര്‍'സിനിമ കാണുന്നതിനിടെ തിയേറ്ററിലെ ടാങ്ക് തകര്‍ന്ന് അപകടം; വെള്ളം ഒഴുകിയെത്തി, 4 പേര്‍ക്ക് പരിക്ക്

ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live