ആലപ്പുഴയിൽ കായലിൽ വീണ യുവാവിനെ കാണാതായി. മീനപ്പള്ളി കായലിലാണ് സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ തിരുവനന്തപുരം സ്വദേശി രാഹുലിനെ ആണ് കാണാതായത്. യുവാവിനായി തെരച്ചിൽ തുടരുന്നു. 

ആലപ്പുഴ: മീനപ്പള്ളി കായലിൽ ശിക്കാര ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി രാഹുലി (27) നെ ആണ് കാണാതായത്. മീനപ്പള്ളി സ്വാമി ജെട്ടിക്ക് സമീപമാണ് അപകടം. 10 പേരടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്ക് എത്തിയത്. ശിക്കാര ബോട്ടിൽ പോകുന്നതിനിടെ ആണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് കായലിൽ വീണതും കാണാതായതും. യുവാവിനായി തെരച്ചിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred