പെരുമണ്ണ ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന അഖിൽ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകാര ബംഗ്ലാവ് കോളനി സ്വദേശി അഖിൽ (20) ആണ് മരിച്ചത്. മാവൂർ പെരുമണ്ണ പൂത്തൂർ മഠത്തിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഖിൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് പിറകിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

പെരുമണ്ണ ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന അഖിൽ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിൽ കുഴിയെടുത്തിരുന്നു. ഈ കുഴിയടച്ച ഭാഗത്ത് ഉയർന്ന് കിടന്ന കോൺക്രീറ്റ് പാളിയിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ അഖിൽ ലോറിയുടെ ഉള്ളിലേക്ക് തെറിച്ചുവീണു. അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും പരിസരവാസികളും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.