ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.

കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് തിരുവമ്പാടി - ഓമശ്ശേരി റോഡിൽ ബൈക്കപകടത്തിൽ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവമ്പാടിയിലെ 'മൊബൈൽ മാർട്ട്' സ്ഥാപനത്തിന്റെ ഉടമ റാഫിയുടെ സഹോദരനാണ് മരിച്ച റഹീസ്.

പാലത്തിന്‍റെ കൈവരിയിലിടിച്ച് ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണു, യുവാവിന് ദാരുണാന്ത്യം

കോട്ടയം/പാലക്കാട്: കോട്ടയത്ത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീണു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞില്ല. രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.