Asianet News MalayalamAsianet News Malayalam

അപകടത്തിന് പിന്നാലെ ബൈക്ക് യാത്രികൻ ഓടി, ഒപ്പം നാട്ടുകാരും, ഒടുവിൽ പിടികൂടിയത് കഞ്ചാവ്

അപകടത്തിൽ യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു

youth arrested with cannabis after accident in Malappuram
Author
First Published Sep 11, 2022, 2:43 PM IST

മലപ്പുറം: കൊളത്തൂരിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ബൈക്ക് യാത്രികന്റെ ശ്രമം. അപകടത്തിൽ ഏറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികൻ ഓടിയത്. പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. എന്നാൽ ഓടിയതിന്റെ കാരണം മനസ്സിലായത് കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ പരിശോധിച്ചപ്പോഴാണ്. കവറിൽ ഉണ്ടായിരുന്നത് കഞ്ചാവായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്. 

കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിർ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്ന് കരുതി പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവർ പരിശോധിച്ചത്. കൊളത്തൂർ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

ദിണ്ടിഗൽ വാഹനാപകടം: ഒമ്പത് വയസ്സുകാരനും മരിച്ചു

ദിണ്ടി​ഗൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഒമ്പത് വയസ്സുകാരൻ സിദ്ധാർത്ഥ്  ആണ് അവസാനം മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാർത്ഥ്. 

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശികൾ ദിണ്ടി​ഗലിൽ അപകടത്തിൽപ്പെട്ടത്. പഴനി ക്ഷേത്രദർശനത്തിനായുള്ള യാത്രയിലായിരുന്നു അപകടം. ട്രെ‌‌യിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ അവസാനം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാർ വാ ടകയ്ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനാ‌യിരുന്നു വാഹനമോ‌ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബാംഗങ്ങൾ പഴനിയിലേക്കു പോയത്. അപകടത്തിൽ അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകനാണ് ഇപ്പോൾ മരിച്ച ഒമ്പതു വയസ്സുകാരനായ  സിദ്ധാർഥ്‌. അഭിജിത്തിന്റെ അച്ഛൻ അശോകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios