ആലപ്പുഴ കുതിരപ്പന്തി വാർഡിൽ കടപ്പുറത്ത് തൈയ്യിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലൻ (25) ആണ് പിടിയിലായത്. 

ആലപ്പുഴ: കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിൽ അയൽവാസിയെ ഇഷ്ടിക കൊണ്ട് മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ കടപ്പുറത്ത് തൈയ്യിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലൻ (25) ആണ് പിടിയിലായത്. 

കഞ്ചാവ് കേസിലും ക്രിമിനൽ കേസിലും പ്രതിയായ മാക്മില്ലൻ ഈ മാസം 17ന് രാത്രിയാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടിൽ ഷിബുവിനെ ആക്രമിച്ചത്. സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്ത്, പ്രിൻസിപ്പൽ എസ് ഐ ആനന്ദ് വി എല്‍, എസ് ഐ ബിജു ബി ആര്‍, വിനു എസ് പി, എസ് സി പി ഒ മാരായ രാജേന്ദ്രൻ, ശ്യാം, വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരത്ത് രണ്ടിടത്ത് രാത്രിയിൽ പരിശോധന, ഒന്നും വെറുതെ ആയില്ല, രണ്ടിടത്ത് പിടിച്ചത് 25 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം