കിണറു മുക്കിന് സമീപ ഉള്ള വീട്ടിൽ കയറിയാണ് രാജേഷ് വീഡിയോ എടുക്കാൻ നോക്കിയത്
ആലപ്പുഴ: വീട്ടിൽ കയറി യുവതിയുടെ നഗ്ന ചിത്രം പകർത്താന്‍ ശ്രമിച്ച പ്രതി ആലപ്പുഴയിൽ പിടിയിലായി. മുമ്പ് പോക്സോ കേസിൽ പ്രതിയായിട്ടുള്ള രാജേഷാണ് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായത്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ രാജേഷ് കഴിഞ്ഞ ദിവസം യുവതി കുളിക്കുന്നതിന്‍റെ നഗ്ന ചിത്രം പകർത്താന്‍ ശ്രമിച്ചത്. കിണറു മുക്കിന് സമീപ ഉള്ള വീട്ടിൽ കയറിയാണ് രാജേഷ് വീഡിയോ എടുക്കാൻ നോക്കിയത്. എന്നാൽ രാജേഷിനെ പ്രദേശവാസികൾ പിടികൂടുകയായിരുന്നു. പിന്നാലെ ഇയാളെ വള്ളികുന്നം പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. 2019 ൽ കായംകുളം പൊലിസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ സി പി ഐ മുൻ ബ്രാഞ്ച് സെക്രട്ടറി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നതാണ്. കേസെടുത്തതിന് പിന്നാലെ പാറശ്ശാല സ്വദേശിയായ സി പി ഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ പോയെന്നാണ് വ്യക്തമാകുന്നത്. പാറശ്ശാല പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഒൻപത് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികളാണ് ഇയാളുടെ ലൈംഗീക അതിക്രമത്തിന് ഇരയായിരിക്കുന്നതെന്ന് പാറശ്ശാല പൊലീസ് പറഞ്ഞു. ഇതിൽ പന്ത്രണ്ടു വയസ്സുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരിക്കുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ ഒരു സംഭവം പുറത്ത് അറിഞ്ഞതോടെ ഇയാളുമായി അടുത്ത് ഇടപഴകിയ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് ദുരനുഭവം നേരിട്ടതായി വിവരം ലഭിച്ചത്. നിലവിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പാറശാല പൊലീസ് അറിയിച്ചു.
